സത്യവേദപുസ്തകം icon

സത്യവേദപുസ്തകം

23.02

Malayalam Kinh Thánh. Cuốn sách thánh của Kinh Thánh. Cựu Ước / Tân Ước

App Information

Phiên bản
Cập nhật
02 th 08, 2023
Nhà phát triển
Lượt cài đặt
10.000+

App Names

App Description
ബൈബിൾ (മലയാളം ബൈബിള്‍)

ക്രിസ്ത്യാനികളുടെയും യഹൂദരുടെയും വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ.[1] ഹീബ്രു ഭാഷയിലുള്ള പഴയനിയമം മാത്രമാണ് യഹൂദർക്ക് ബൈബിൾ. എന്നാൽ പഴയ നിയമവും പുതിയ നിയമവും ചേർന്നതാണ് ക്രിസ്ത്യാനികളുടെ ബൈബിൾ. ചെറിയ പുസ്തകം എന്നർത്ഥം വരുന്ന ബിബ്ലിയ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ബൈബിൾ എന്ന പദം പ്രയോഗത്തിലെത്തിയത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ രേഖയായും ദൈവവചനമായുമൊക്കെയാണ് വിശ്വാസികൾ ബൈബിളിനെ കരുതിപ്പോരുന്നത്. എന്നാൽ ബൈബിളിനെ സാഹിത്യ സൃഷ്ടിയായോ ചരിത്ര രേഖയായോ സമീപിക്കുന്നവരുമുണ്ട്.

ക്രിസ്തീയ ബൈബിൾ

യഹൂദരുടെ ബൈബിളിൽ നിന്നും വ്യത്യസ്തമാണ് ക്രിസ്തീയ ബൈബിൾ. പഴയ നിയമ ഗ്രന്ഥങ്ങൾ മാത്രമുള്ള യഹൂദ ബൈബിൾ രക്ഷകന്റെ അവതാരത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ യേശുവിൽ ഈ രക്ഷകനെക്കണ്ടെത്തുകയാണ് ക്രിസ്തീയ ബൈബിളിന്റെ ധർമ്മം. അതുകൊണ്ടുതന്നെ യേശുവിന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ നിയമമാണ് രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം.

----------------

പഴയ നിയമം

ഹീബ്രു ബൈബിളിലെ 24 പുസ്തകങ്ങളും ക്രിസ്തീയ ബൈബിളിന്റെ പഴയനിയമത്തിലുണ്ട്. ഇതു കൂടാതെ മറ്റു ചില ഗ്രന്ഥങ്ങളും ക്രിസ്തീയ സഭകൾ കൂട്ടിച്ചേർത്തിട്ടുണ്ട്.. ഈ കൂട്ടിച്ചേർക്കലിൽ ഐകരൂപ്യമില്ല. പ്രസ്തുത പുസ്തകങ്ങൾ അപ്പോക്രിഫ എന്നറിയപ്പെടുന്നു. റോമൻ കത്തോലിക്കാ സഭ അംഗീകരിച്ചിരിക്കുന്ന ബൈബിളിൽ തനക്കിലെ 24 പുസ്തകങ്ങൾക്കു പുറമേ താഴെപ്പറയുന്നവയും കാനോനികമായി അംഗീകരിച്ചിട്ടുണ്ട്:

തോബിത്
യൂദിത്ത്
ജ്ഞാനം
പ്രഭാഷകൻ
1 മക്കബായർ
2 മക്കബായർ
ബാറൂക്ക്
ഇതിനു പുറമേ എസ്തേർ, ദാനിയൽ എന്നീ പുസ്തകങ്ങൾ യഹൂദ ബൈബിളിലില്ലാത്ത ചില ഭാഗങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്. പൗരസ്ത്യ ഓർത്തഡോക്സ് സഭകളാകട്ടെ താഴെ പറയുന്ന ഗ്രന്ഥങളും അംഗീകരിക്കുന്നു.(മുകളിൽ പറഞിരിക്കുന്ന പലതും ഇനി പറയുന്നവ തന്നെയാൺ, എന്നാൽ അതിന്റെ ഉച്ചാരണത്തിൽ വ്യത്യാസമുണ്ട്)
തോബിത്‌ - തൂബിദ്(തോബിയാസ്)
യഹൂദിത്ത് (യൂദിത്ത്)
എസ്തേർ (എസ്ഥേറ്)
മഹാജ്ഞാനം
യേശുബാറ് ആസീറെ(അറ്ത്ഥം-ആസീറേയുടെ മകൻ യേശു)
ഏറമിയായുടെ ലേഖനം
ബാറൂക്കിന്റെ ഒന്നാം ലേഖനം
ബാറൂക്കിന്റെ രണ്ടാം ലേഖനം
ദാനിയേൽ
1 മക്കബായർ
2 മക്കബായർ

-------------------

പുതിയ നിയമം[തിരുത്തുക]
യേശുവിന്റെ ജനനവും ജീവിതവും മരണവും പുനരുത്ഥാനവും കേന്ദ്രമാക്കിയ 27 പുസ്തകങ്ങൾ ചേരുന്നതാണ് ക്രിസ്തീയ ബൈബിളിലെ പുതിയ നിയമം. മിക്കവാറും എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഈ 27 പുസ്തകങ്ങളും അംഗീകരിക്കുന്നുണ്ട്. താഴെപ്പറയുന്നവയാണ്
സുവിശേഷങ്ങൾ[തിരുത്തുക]
പ്രധാന ലേഖനം: ബൈബിളിലെ സുവിശേഷങ്ങൾ
മത്തായി അറിയിച്ച സുവിശേഷം
മർ‌ക്കോസ് അറിയിച്ച സുവിശേഷം
ലൂക്കാ അറിയിച്ച സുവിശേഷം
യോഹന്നാൻ അറിയിച്ച സുവിശേഷം
ആദ്യകാല സഭാചരിത്രം[തിരുത്തുക]
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ
പൗലോസിന്റെ ലേഖനങ്ങൾ[തിരുത്തുക]
റോമാക്കാർക്കെഴുതിയ ലേഖനം
കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം
കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം
ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം
എഫേസോസുകാർക്ക് എഴുതിയ ലേഖനം
ഫിലിപ്പിയർക്ക് എഴുതിയ ലേഖനം
കൊളോസോസുകാർക്ക് എഴുതിയ ലേഖനം
തെസലോനിക്കാക്കാർക്ക് എഴുതിയ ഒന്നാം ലേഖനം
തെസലോനിക്കാക്കാർക്ക് എഴുതിയ രണ്ടാം ലേഖനം
തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം
തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനം
തീത്തോസിനെഴുതിയ ലേഖനം
ഫിലമോനെഴുതിയ ലേഖനം
ഹെബ്രായർക്കെഴുതിയ ലേഖനം
കാതോലിക ലേഖനങ്ങൾ[തിരുത്തുക]
പ്രധാന ലേഖനം: കാതോലിക ലേഖനങ്ങൾ
യാക്കോബ്‌ എഴുതിയ ലേഖനം
പത്രോസ് എഴുതിയ ഒന്നാം ലേഖനം
പത്രോസ് എഴുതിയ രണ്ടാം ലേഖനം
യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം
യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം
യോഹന്നാൻ എഴുതിയ മൂന്നാം ലേഖനം
യൂദാ ശ്ലീഹാ എഴുതിയ ലേഖനം
പ്രവചനം[തിരുത്തുക]
യോഹന്നാനു ലഭിച്ച വെളിപാട്‌
Đọc thêm